Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KLCA Holds

Ernakulam

ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധ റാ​ലി​യു​മാ​യി കെ​എ​ല്‍​സി​എ

കൊ​ച്ചി: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രെ കെ​എ​ല്‍​സി​എ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്ര​തി​ഷേ​ധ റാ​ലി​യും ധ​ര്‍​ണ​യും ന​ട​ത്തി. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ ക​ര്‍​ത്താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ത്തു​ന്ന ഇ​ത്ത​രം ക്രൈ​സ്ത​വി​രു​ദ്ധ ആ​ക്ര​മ​ങ്ങ​ള്‍ നി​ര്‍​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി ക്രൈ​സ്ത​വ​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്തു നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ മ​ദ​ര്‍ തെ​രേ​സ സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു. ധ​ര്‍​ണ​യി​ല്‍ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റോ​യ് ഡി​ക്കൂ​ഞ്ഞ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​ആ​ര്‍​എ​ല്‍​സി​സി ഉ​പാ​ധ്യ​ക്ഷ​ന്‍ ജോ​സ​ഫ് ജൂ​ഡ്, ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യ് പാ​ള​യ​ത്തി​ല്‍, ട്ര​ഷ​റ​ര്‍ എ​ന്‍.​ജെ. പൗ​ലോ​സ്, മു​ന്‍ പ്ര​സി​ഡ​ന്‍റ് സി.​ജെ. പോ​ള്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റ​ണി, ആ​ഷ്‌​ലി​ന്‍ പോ​ള്‍, സി​സ്റ്റ​ര്‍ നി​ര​ഞ്ജ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up